land

കാക്കനാട്: എറണാകുളം ജില്ലയിൽ 25 സെന്റ് വരെയുള്ള ഭൂമിതരംമാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായുള്ള പ്രത്യേക അദാലത്ത് 7 താലൂക്കുകളിൽ പൂ‌ർത്തിയായി. മൂവാറ്റുപുഴ 1143, കോതമംഗലം 636, കൊച്ചി 868, കുന്നത്തുനാട് 1292, ആലുവ 1357, പറവൂർ 1584, കണയന്നൂർ 2606 എന്നിങ്ങനെയാണ് തീർപ്പ് കൽപ്പിച്ച അപേക്ഷകൾ. അദാലത്ത് ദിനത്തിൽ 103 അപേക്ഷകൾ തീർപ്പാക്കിയ കണയന്നൂർ താലൂക്കിൽ ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കിയത്. ജില്ലാ കളക്ടർ ഉമേഷ് എൻ.എസ്.കെ യുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി സബ്ബ്‌ കളക്ടർ മീര കെ, ആർ.ഡി.ഒ അനി പി.എൻ, എ.ഡി.എം വിനോദ് രാജ്, അസിസ്റ്റന്റ് കളക്ടർ അഞ്ജീത് സിംഗ്, ഡെപ്യൂട്ടി കളക്ടർമാരായ അബ്ബാസ് വി.ഇ, മനോജ് കെ, ബിപിൻ കുമാർ എം, റെയ്ച്ചൽ കെ. വർഗ്ഗീസ്‌,​ വിവിധ വകുപ്പുകളിലെ റവന്യൂ ഉദ്യോഗസ്ഥർ ചേർന്നാണ് ഫയലുകളിൽ തീർപ്പാക്കിയത്.