മൂവാറ്രുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ദീപാ റോയ് പഞ്ചായത്ത് അംഗം സ്ഥാനം രാജിവച്ചതിന്റെ പിന്നാലെ യു.ഡി.എഫ് ജനപ്രതിനിധിയായ എം .സി. വിനയനെതിരെ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി. എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു. സ്ഥലം വാങ്ങി വീട് പണിയുന്നതിനുള്ള അപേക്ഷ ലൈഫ് ഭവന പദ്ധതിയിൽ സമർപ്പിച്ചിട്ടുള്ള വിവരം പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മുൻഗണനാ ലിസ്റ്റിൽ വിനയന്റെ കുടുംബം കടന്നുവന്ന സമയത്ത് തുക ഉപയോഗപ്പെടുത്തി സ്ഥലം വാങ്ങുകയും ലൈഫ് ഭവന പദ്ധതിയിൽ പറഞ്ഞിട്ടുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

അതിനു ശേഷം വീടിന്റെ എക്സ്റ്റൻഷൻ വർക്കുകളും സംരക്ഷണഭിത്തി നിർമ്മാണവും നടത്തിയിട്ടുണ്ട് . നാളിതുവരെ യാതൊരുവിധ ആരോപണങ്ങളുമുണ്ടാക്കാതെ പ്രവർത്തിക്കുന്ന വിനയനെതിരേ സി.പി. ഐ - ബി.ജെ.പി കൂട്ടുകെട്ടിന്റെ നുണപ്രചാരണമാണ് നടക്കുന്നതെന്ന് മാത്യൂസ് പറഞ്ഞു.