muncipal-office

ആലുവ: ആലുവ നഗരസഭയുടെ മന്ദിരത്തിന് അരനൂറ്റാണ്ട് . അന്നത്തെ കേരള ഗവർണർ എൻ.എൻ. വാഞ്ചുവാണ് 1974 നവംബർ 17ന് ഉദ്ഘാടനം ചെയ്തത്.

ആലുവ പാലസിനു സമീപം ഇപ്പോഴത്തെ റസ്റ്റ്ഹൗസ് കെട്ടിട വളപ്പിലാണ് ആദ്യം ഓഫീസ് പ്രവർത്തിച്ചിരുന്നത്. 1974 ജനുവരി 19 ന് അന്നത്തെ തദ്ദേശ വകുപ്പു മന്ത്രി കെ. അവുക്കാദർകുട്ടി നഹയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. പത്ത് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.

മന്ദിരത്തിന്റെ ബാഹ്യഘടനയ്ക്ക് മാറ്റം വരാതെ പരിഷ്‌കരണങ്ങളും നവീകരണങ്ങളും നടന്നു.
യു.ജെ.തരിയനായിരുന്നു അന്നത്തെ മുനിസിപ്പൽ ചെയർമാൻ.
എ.പി.എം.കെ.മക്കിയായിരുന്നു അന്നത്തെ മുനിസിപ്പൽ കമ്മിഷണർ. മുനിസിപ്പൽ എൻജിനിയറായിരുന്ന കെ.സി.ദേവസിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.