
പറവൂർ: കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികളോട് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ന്യൂനപക്ഷമോർച്ച പറവൂർ മണ്ഡലം പ്രസിഡന്റ് ജോൺ പോളിന്റെ ഏകദിന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ. സജികുമാർ, സിമി തിലകൻ, ബി. ജയപ്രകാശ്, രാജു മാടവന, വി.കെ. രാമു, സി.എൻ. വിൽസൻ, എം.എസ്.സതീഷ്, സോമൻ ആലപ്പാട്ട്, അജി പോട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു.