basket

കൊച്ചി: പത്തൊമ്പതാമത് കെജേഴ്സ് ഇന്റർ സ്‌കൂൾ പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്ബാൾ ടൂർണമെന്റും ഏഴാമത് ടോക്ക്എച്ച് സെന്റിനറി കപ്പിനും വേണ്ടിയുള്ള ആൺകുട്ടികളുടെ ബാസ്‌ക്കറ്റ്ബാൾ ടൂർണമെന്റും വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളിൽ ആരംഭിച്ചു. ടോക്ക് എച്ച് സ്ഥാപനങ്ങളുടെ മാനേജർ കുര്യൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടെസി ജോസ് കെ ആദ്യ പന്തെറിഞ്ഞു. ടോക്ക് എച്ച് പ്രസിഡന്റ് സി.എസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 18 ടീമുകളാണ് പങ്കെടുക്കുന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതൻ ചെമ്പുമുക്കും തമ്മിലുള്ള മത്സരമാണ് ആദ്യം നടന്നത്. ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും.