
കൊച്ചി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) റീസൈക്കിൾ ചെയ്ത പി.വി.സി പ്ലാസ്റ്റിക് (ആർ.പി.വി.സി) ഉപയോഗിച്ച് നിർമ്മിച്ച ഡെബിറ്റ് കാർഡ് വേരിയന്റായ പി.എൻ.ബി പലാശ് ഡെബിറ്റ് കാർഡ് പുറത്തിറക്കി. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ റീസൈക്കിൾ ചെയ്ത പ്ളാസ്‌റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഡെബിറ്റ് കാർഡ് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിൽ പങ്കു വഹിക്കും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ വ്യക്തിഗത ഡെബിറ്റ് കാർഡ് ലഭിക്കുന്നതിന് പി.എൻ.ബി ശാഖ സന്ദർശിക്കാം. നിലവിലുള്ള റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് വേരിയന്റിന്റെ എല്ലാ സവിശേഷതകളും പി.എൻ.ബി പലാശ് ഡെബിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. അർഹതയുള്ള എല്ലാ ഉപഭോക്താക്കൾക്കും പലാശ് ഡെബിറ്റ് കാർഡ് ലഭിക്കും. പ്രൈമറി ഡെബിറ്റ് കാർഡിന്റെ ഇഷ്യൂ ചാർജ് 250 രൂപയും നികുതിയുമാണ്.