icici

കൊച്ചി: മികച്ച വരുമാനമൊരുക്കി റെഗുലർ പേ അനുവിറ്റി പദ്ധതിയായ പെൻഷൻ പ്ലാൻ ഫ്ളെക്സി ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് അവതരിപ്പിച്ചു. അനുവിറ്റി പേ ഔട്ടിൽ അഞ്ച് ശതമാനം വർദ്ധനവിന് അവസരം ഇതിലുണ്ടാകും. റിട്ടയർ ചെയ്ത വ്യക്തികൾക്ക് പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യാൻ സഹായകമാകും. പണപ്പെരുപ്പം കാലാകാലങ്ങളിൽ വാങ്ങൽ ശേഷിയെ ചുരുക്കുമ്പോഴും ജീവിത നിലവാരം നിലനിർത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഐ.സി.ഐ.സി.ഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ ഫ്ളെക്സിയുടെ വരുമാനം വർദ്ധിക്കുന്ന സവിശേഷത. റിട്ടയർ ചെയ്തവർക്ക് ഉറപ്പായ സ്ഥിര വരുമാനം ലഭ്യമാക്കാനാണ് അനുവിറ്റി പദ്ധതികളെന്ന് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് ചീഫ് പ്രൊഡക്ട് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് പാൽട്ട പറഞ്ഞു.