
തൃപ്പൂണിത്തുറ: ഉദയംപേരൂർ എഫ്.എച്ച്.സി, ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗം, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നാളെ രാവിലെ 9 മുതൽ ഒരു മണി വരെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. പരിശോധനയിൽ കണ്ടെത്തുന്ന തിമിരത്തിന് എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹരോഗികൾക്കും ആശാപ്രവർത്തകർ മുഖേന പേര് രജിസ്റ്റർ ചെയ്യുന്നവർക്കും മുൻഗണനയുണ്ട്. കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതിനാൽ ഒരു സഹായിയെ കൊണ്ടു വരേണ്ടതാണ്. പ്രമേഹം ഉള്ളവർ രക്തപരിശോധാ ഫലം ഹാജരാകണം.