y

തൃപ്പൂണിത്തുറ: മികച്ച കായിക താരവും പൂത്തോട്ട സ്‌കൂൾ ഹെഡ് ബോയിയുമായിരുന്ന പ്രവീൺ ജോർജ് അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്റർ സ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കേരള സായുധ വിഭാഗം കമാൻഡന്റും മുൻ ബാസ്ക്കറ്റ് ബാൾ താരവുമായ ജാക്‌സൺ പീറ്റർ നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ എ.ഡി. ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി.പി.പ്രതീത, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ വൈസ് പ്രസിഡന്റ് പി.ആർ.അനില, സെക്രട്ടറി കെ.കെ.അരുൺ കാന്ത്, പി.ടി.എ പ്രസിഡന്റ് പി.സി.ബിനു, മുൻകായികാദ്ധ്യാപകൻ ഏലിയാസ് പി. ജോസഫ്, ആർ. ഭരത് മേനോൻ എന്നിവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് റ്റിനിയ, പ്രവീണിന്റെ പിതാവ് ജോർജ് എന്നിവർ പങ്കെടുത്തു. ഫൈനലിൽ വെള്ളൂർ ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയ വിജയകിരീടം ചൂടി. ആതിഥേയരായ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂൾ റണ്ണറപ്പായി. വിജയികൾക്ക് സ്‌കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ എവർറോളിംഗ് ട്രോഫി നൽകി.