dance

കൊച്ചി: കൊച്ചി​ കോർപ്പറേഷൻ സംഘടി​പ്പി​ക്കുന്ന ദേശീയ നൃത്തോത്സവത്തിന്റെ രണ്ടാം എഡിഷൻ 'ഭാവ് 2024" നവംബർ 29 മുതൽ ഡിസംബർ 03 വരെ എറണാകുളം ടൗൺ ഹാളിൽ നടക്കും. 29ന് വൈകിട്ട് 6.30ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കെ.ജി. പൗലോസ്, കലാമണ്ഡലം സുഗന്ധി, കല വിജയൻ, മാർഗി മധു, അനുപമ മോഹൻ, കലാമണ്ഡലം സുമതി എന്നിവരെ ചടങ്ങിൽ ആദരിക്കും.

• 29ന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയുടെ ഇശൽ സന്ധ്യ 5ന്, ആശാ ശരത്തി​ന്റെ ഭരതനാട്യം 7.15ന്.

• 30ന് പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടി. 5.45ന് രമാ വൈദ്യനാഥന്റെ ഭരതനാട്യം 6.45ന്.

• ഡിസം.1ന് : ഡോ. മിനി പ്രമോദി​ന്റെ മോഹിനിയാട്ടം 5.45ന്. ഷിജിത്തി​ന്റെയും പാർവതിയുടെയും ഭരതനാട്യം 7.15ന്.

• 02ന് : കല്യാണി മേനോൻ ഹരികൃഷ്ണന്റെ മോഹി​നി​യാട്ടം 5.45ന്. പ്രവീൺ കുമാറി​ന്റെ ഭരതനാട്യം 7.15ന്.

• 03ന് : അമീന ഷാനവാസി​ന്റെ മോഹിനിയാട്ടം 5.45ന്. മുതിർന്ന കലാകാരന്മാരെ ആദരിക്കൽ 6.45ന് നൃത്യഗ്രാം ഡാൻസ് വില്ലേജി​ന്റെ ഒഡീസി നൃത്തം 7.15ന്.

പ്രശസ്ത കലാകാരന്മാർ നയിക്കുന്ന നൃത്ത ശില്പശാലകളും ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ശില്പശാലയിൽ പങ്കെടുക്കാൻ വി​ളി​ക്കാം: 8330068829

നൃത്തശി​ല്പശാല

• 30ന് പ്രശസ്ത നർത്തകി രമാ വൈദ്യനാഥൻ ഉച്ചയ്ക്ക് 2ന്

• ഡിസം.1ന് : കാര്യച്ചാൽ എസ്. ബാലകൃഷ്ണൻ 10ന്.

• 02ന് : നർത്തകരായ ഷിജിത്തും പാർവതിയും 10ന്

• 03ന് : നർത്തകൻ പ്രവീൺ കുമാർ 10ന്