ഇലഞ്ഞി: കൂത്താട്ടുകുളം ഉപജില്ലാ കലോത്സവ വിജയത്തിളക്കത്തിൽ ഇരട്ട സഹോദരികളും ഇലഞ്ഞി സെന്റ് പീറ്റർസ് സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിനികളുമായ സൻസ്കൃതിയും സൻകീർത്തിയും. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് സൻസ്കൃതി നേടിയത്. സൻകീർത്തിയാകട്ടെ കന്നട പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡും ദേശഭക്തി ഗാനത്തിൽ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും നേടി. .ഇലഞ്ഞി വെല്ലൂപ്പാറ ഇല്ലത്തെ ശ്രേയസിന്റെയും ശ്രീദേവി(ഇലഞ്ഞി അപ്ബീറ്റസ് കൾച്ചറൽ അക്കാഡമി ഡയറക്ടർ)യുടെയും മക്കളാണ്.
സംഗീത അദ്ധ്യാപകൻ നെച്ചൂർ രതീശന്റെ ശിഷ്യകളുമാണ്.