
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കാരിക്കോട് ശാഖ, പെരുവ റോട്ടറി ക്ലബ്ബ്, പുളിക്കൽ ആയുർവേദ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമ്പൂർണ മെഡിക്കൽ ക്യാമ്പ് റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പെരുവ ക്ലബ്ബ് പ്രസിഡന്റ് റോയ് ചെമ്മനം അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന് സെക്രട്ടറി അനീഷ് വരിക്കൽ, ശാഖാപ്രസിഡന്റ് പുഷ്‌കരൻ, സെക്രട്ടറി കെ.കെ.മോഹനൻ, ഷാജി ജോസഫ്, ഡോ. ജിബിൻ പുത്തൂരാൻ, ഡോ. ബിനു സി. നായർ, ഡോ. ദിവ്യ ബിനു, ഡോ. അനുപമ സുധീർ എന്നിവർ നേതൃത്വം നൽകി. വനിതാ സംഘം പ്രസിഡന്റ് ഷീജ മനോജ്, മിനു സുകു എന്നിവർ സംസാരിച്ചു.