y

ചോറ്റാനിക്കര: അമ്പാടിമല വായനശാലയുടെ ആഭിമുഖ്യത്തിൽ കിലുക്കം 2024 എന്ന പേരിൽ ശിശുദിനം ആഘോഷിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡിലെ രണ്ടും ആറും നമ്പർ അംഗണവാടികളിലെ കുട്ടികൾക്കൊപ്പമാണ് വായനശാല ശിശുദിനം ആഘോഷിച്ചത്. വാർഡ് മെമ്പർമാരായ ഷിൽജി രവി, പി.വി. പൗലോസ്, ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ, നാടക പ്രവർത്തകൻ സതീഷ് ബാബു എന്നിവരോടൊപ്പം വായനശാല പ്രസിഡന്റ് സന്തോഷ് തുമ്പുങ്കൽ, വി. എൻ. മോഹനൻ, ഷീജ റോയ്, സുദർശൻ ദിവാകരൻ, ദാമോദരൻ നമ്പ്യാർ, ആനന്ദൻ ആചാരി തുടങ്ങിയവർ നേതൃത്വം നൽകി. അംഗനവാടികൾക്കുള്ള ആദരവ് വായനശാല നൽകി.