വൈപ്പിൻ: നാല് ദിവസങ്ങളിലായി നടന്ന വൈപ്പിൻ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം നായരമ്പലം ഭഗവതി വിലാസം സ്‌കൂളിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ അദ്ധ്യക്ഷയായി. സിനിമാതാരം സലിം ഹസൻ മുഖ്യാതിഥിയായിരുന്നു. പ്രധാന അദ്ധ്യാപിക പി. ശ്രീഭദ്ര, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, എ.ഇ.ഒ. ഷൈനമോൾ, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു വിനോദ്, കെ.ജി. ഡോണോ, ജോബി വർഗീസ്, പി.കെ. രാജീവ്, ഡോ. ഒ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
എച്ച് .എസ്.എസ് . ജനറൽ വിഭാഗത്തിൽചെറായി എസ്. എം. എച്ച്. എസ്. എസ്. 197 പോയിന്റോടെ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എച്ച്. ഐ.എച്ച്.എസ്.എസ് എടവനക്കാട് രണ്ടാം സ്ഥാനവും ഞാറക്കൽ ഗവ. എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ് . ജനറൽ വിഭാഗത്തിൽ എസ്.ഡി.പി.ഐ കെ.പി.എം.എച്ച്.എസ് എടവനക്കാട് 213 പോയിന്റോടെ ഓവർ റോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എച്ച്.ഐ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ് കുഴുപ്പിള്ളി മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. യു.പി ജനറൽ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ 74 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ് കുഴുപ്പിള്ളി രണ്ടാം സ്ഥാനം നേടി. എൽ.പി. ജനറൽ വിഭാഗം എസ്. എംഎൽ.പി.എസ് ചെറായി 61 പോയിന്റോടെ ഓവർ റോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സെന്റ്‌മേരിസ് ഞാറക്കൽ രണ്ടാം സ്ഥാനം നേടി.
സംസ്‌കൃതോത്സവം യു. പി. വിഭാഗം എസ്. എസ്. അരയ യു.പി.എസ്. പള്ളിപ്പുറം ഒന്നാം സ്ഥാനം നേടി. സെന്റ് മേരീസ് യു.പി.എസ്. ഞാറക്കൽ, എസ്. എച്ച്. യു.പി.എസ്. കർത്തേടം എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. എച്ച്. എസ് വിഭാഗത്തിൽ ബി.വി.എച്ച്എസ്.എസ് നായരമ്പലം ഒന്നാം സ്ഥാനവും ആർ.വി.യു ചെറായി രണ്ടാം സ്ഥാനവും നേടി.
അറബി കലോത്സവം എൽ.പി വിഭാഗത്തിൽ എച്ച്.ഐ.എച്ച്. എസ്.എസ് എടവനക്കാട് ഒന്നാം സ്ഥാനം നേടി . എസ്.പി സഭ എൽ.പി.എസ് എടവനക്കാടും ആർ.വി.യു എൽ.പി.എസ് ചെറായിയും രണ്ടാം സ്ഥാനം പങ്കിട്ടു. യു.പി. വിഭാഗത്തിൽ എച്ച്. ഐ. എച്ച്. എസ്. എടവനക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ് എടവനക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ് വിഭാഗത്തിൽ എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട് ഒന്നാം സ്ഥാനവും എസ്.ഡി.പി. വൈ കെ.പി.എം.എച്ച്.എസ് എടവനക്കാട് രണ്ടാം സ്ഥാനവുംനേടി.