photo
ചെറായി ഗൗരീശ്വര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരം ഓഫീസ് വി.വി. സഭാ പ്രസിഡന്റ് കെ. കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചെറായി ഗൗരീശ്വര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരം ഓഫീസ് ഉദ്ഘാടനം വി.വി. സഭാ പ്രസിഡന്റ് കെ. കെ. പരമേശ്വരൻ നിർവഹിച്ചു. ചേരുവാരത്തിന്റെ ഉത്സവ ലോഗോ ഡെനീഷ് കൈതക്കാട്ട് പ്രകാശനം ചെയ്തു. ചേരുവാരം രക്ഷാധികാരി രാജു തുണ്ടത്തിൽ, പ്രസിഡന്റ് ഗിരീഷ് പെരുമന, വൈസ് പ്രസിഡന്റ് അരുൺ വെൺമലശേരി, സെക്രട്ടറി അനിൽകുമാർ കണ്ണാത്തുശേരി, ജോ. സെക്രട്ടറി ജോഷി കുമ്പളത്തുപറമ്പിൽ, ഖജാൻജി റോബിൻ ഓടാശേരി, സഭാ സെക്രട്ടറി ഷെല്ലി, സഭാ മാനേജർ കെ.പി. അജയൻ എന്നിവർ പങ്കെടുത്തു.