photo
എറണാകുളം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ അണ്ടർ 13 ലീഗിൽ ജേതാക്കളായ ലോർഡ്സ് എഫ്.എ ടീം

വൈപ്പിൻ: ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ യൂത്ത് ലീഗിന്റെ ഭാഗമായി സെവൻ ആരോസ് ഫുട്‌ബോൾ അക്കാ‌‌ഡമി ആതിഥേയത്വം വഹിച്ച എറണാകുളം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ അണ്ടർ 13 ലീഗിൽ ലോർഡ്‌സ് എഫ്.എ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി യെയാണ് പരാജയപ്പെടുത്തിയത് .
അനുമോദനയോഗം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് ലോറൻസ് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് അംഗം കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷനായി. നാടകനടൻ ഗിരീഷ് രവി സമ്മാനദാനം നിർവഹിച്ചു. സനൽരാജ് സ്വാഗതവും കെ.ജെ. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.