കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ കൊച്ചി ഡി.സി.പി കെ.എസ്. സുദർശൻ പറഞ്ഞു. കോടതിയുടെ നിർദ്ദേശപ്രകാരം തുടരന്വേഷണമാണ് നടക്കുന്നത്. താൻ അന്വേഷണ സംഘത്തിന്റെ ഭാഗമാകാൻ പോകുന്നതേയുള്ളൂ. ഇതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ സർക്കാർ നിയോഗിച്ചത്. കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.