kalothsavam-
കൂത്താട്ടുകുളം ഉപജില്ല കലോത്സവത്തിൽ എൽ.പി, യു.പി ഓവറോൾ നേടിയ കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഗവ. യു.പി.എസ് കൂത്താട്ടുകുളം, സെന്റ് പോൾസ് എൽ.പി മുത്തോലപുരം സ്കൂളുകൾ ഓവറോൾ നേടി. 65 പോയിന്റാണ് ഇരു സ്കൂളുകളും നേടിയത്. ഇലഞ്ഞി സെന്റ് പീറ്റേഴ്സ്, മാറിക സെന്റ് മേരീസ് സ്കൂളുകൾ 63 പോയിന്റ് വീതം നേടി രണ്ടാംസ്ഥാനത്തും എത്തി.

ആറൂർ ഗവ. എൽ.പി, വടകര എൽ.എഫ് എൽ.പി സ്കൂളുകൾ 61പോയിന്റ് നേടി മൂന്നാമതെത്തി. യു.പി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ 78 പോയിന്റോടെ ഓവറോൾ കിരീടം നേടി. സൗത്ത് മാറാടി ഗവ. യു.പി, ഇലഞ്ഞി സെന്റ് പീറ്റേഴ്സ്, വടകര എൽ.എഫ് എന്നീ സ്കൂളുകൾ 76 പോയിന്റോടെ രണ്ടാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് 231 പോയിന്റോടെ ഓവറോൾ നേടി. വടകര സെന്റ് ജോൺസ് എച്ച്.എസ് 202 പോയിന്റോടെ രണ്ടാം സ്ഥാനവും വടകര എൽ.എഫ് എച്ച്.എസ് 180 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ വടകര സെൻ്റ് ജോൺസ് എച്ച്.എസ്.എസ് 190 പോയിന്റോടെ ഒന്നാമതെത്തി. ആത്താനിക്കൽ ഗവ. എച്ച്.എസ്.എസ് 144 പോയിന്റോടെ രണ്ടാം സ്ഥാനവും ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസ് 107 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം പഞ്ചായത്ത്‌ പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആതിര സുമേഷ് അദ്ധ്യക്ഷയായി. എം.ജെ ജേക്കബ് സമ്മാന വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം.എം. ജോർജ്, എ.ഇ.ഒ ബോബി ജോർജ് തുടങ്ങിയവർ സംസാരിച്ചു.