 
മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ ലോഗോ എസ്തോസ് ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ. എം. ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ.പി .രാമചന്ദ്രൻ, പ്രചാരണ കമ്മിറ്റി കൺവീനർ സജി ജോർജ്, ഭാരവാഹികളായ എം.ആർ. പ്രഭാകരൻ, സി.കെ. സോമൻ എന്നിവർ സംസാരിച്ചു. മുളവൂർ കിഴക്കേകടവ് സ്വദേശി മുഹമ്മദ് ഷാഫിയാണ് ലോഗോ തയ്യാറാക്കിയത്.