തൃപ്പൂണിത്തുറ: കൊച്ചി മെട്രോ സഹോദയ അത്‌ലറ്റിക് മീറ്റിന് നാളെ തുടക്കം കുറിക്കും. ജില്ലയിലെ 33 സി.ബി.എസ്.ഇ സ്കൂളുകളിലെ 900 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായികമേള പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലാണ് അരങ്ങേറുന്നത്. ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ മത്സരത്തിൽ പ്രവേശനം നേടിയ ഇൻഡ്യൻ ടീമംഗവും പൂത്തോട്ട ലാ കോളജ് വിദ്യാർത്ഥിനിയുമായ എ.എ.അബ്ന ഉദ്ഘാടനം ചെയ്യും.