അങ്കമാലി: കേരളകർഷകസംഘം കരിങ്ങാലിക്കാട് യൂണിറ്റിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ബെന്നി മയ്പ്പാന്റെ ഭൂമിയിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കർഷകസംഘം ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് പ്രസിഡന്റ് രാജീവ് ഏറ്റിക്കര അദ്ധ്യക്ഷനായി. വില്ലേജ് സെക്രട്ടറി അഡ്വ. എ.വി. സൈമൺ, എം.പി തരിയൻ, ബെന്നി മയ്പ്പാൻ, ഐ.പി പയസ്, പ്രകാശൻപിള്ള, എൻ.ജി. രാജു, ബേബി തേമാലിപറമ്പിൽ, സി.കെ. സഹദേവൻ, പൗലോസ് കിലുക്കൻ, പി.കെ. കുട്ടൻ എന്നിവർ സംസാരിച്ചു.