blockpanchayath
വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര സംഗമം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്രുപുഴ: വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര സംഗമം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. പാലിന് ഇൻസെന്റീവ് പദ്ധതിക്കായി ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ ഗ്രാമപഞ്ചായത്തിനുള്ള അവാർഡിന് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് അർഹമായി. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച സംഘത്തെയും ഓരോ പഞ്ചായത്തിലും ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകരെയും യോഗത്തിൽ ആദരിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.ടി. ജയൻ, മുൻ ചെയർമാൻ ജോൺ തെരുവത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി മാത്യു, ഒ.പി. ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോസി, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മേഴ്സി ജോർജ്, ഷിവാഗോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർ പി.എസ്. സുധാകരൻ, ക്ഷീരവികസനവകുപ്പ് ക്വാളിറ്റി കൺട്രോൾ യൂണിറ്റ് അസിസ്റ്റ്ന്റ് ഡയറക്ടർ പ്രിയ ജോസഫ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്ഷീരവികസന സെമിനാറും ഡയറി ക്വിസും നടന്നു.