കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ഇന്ന് മുനമ്പത്ത് മനുഷ്യച്ചങ്ങലയും ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് 4.30ന് ചെറായി​ ബീച്ച് മുതൽ മുനമ്പം വരെയാണ് ആയി​രങ്ങൾ അണി​ചേരുന്ന മനുഷ്യച്ചങ്ങല. 5ന് മുനമ്പം വേളാങ്കണ്ണി​ പള്ളി​മുറ്റത്ത് നടക്കുന്ന ഐക്യദാർഢ്യ മഹാസമ്മേളനം എസ്.എൻ.ഡി​.പി യോഗം വൈസ് പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി​ ഉദ്ഘാടനം ചെയ്യും. സത്യപ്രതിജ്ഞ ചൊല്ലിയശേഷം തുഷാർ വെള്ളാപ്പള്ളി തുറന്ന ജീപ്പിൽ സഞ്ചരിക്കും. വൈപ്പിൻ യൂണിയൻ പ്രസി​ഡന്റ് ടി​.ജി​. വി​ജയൻ അദ്ധ്യക്ഷനാകും.

യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. വൈപ്പിൻ യൂണിയൻ സെക്രട്ടറി​ ടി​.ബി​. ജോഷി സംസാരിക്കും. പറവൂർ യൂണി​യൻ പ്രസി​ഡന്റ് സി​.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി​ ഷൈജു മനയ്ക്കപ്പടി, കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജ ശി​വാനന്ദൻ, കൺ​വീനർ എം.ഡി​. അഭി​ലാഷ്, ആലുവ യൂണി​യൻ പ്രസി​ഡന്റ് വി​. സന്തോഷ്ബാബു, സെക്രട്ടറി​ എ.എൻ. രാമചന്ദ്രൻ, കൊച്ചി​ യൂണി​യൻ സെക്രട്ടറി​ ഷൈൻ കൂട്ടുങ്കൽ തുടങ്ങി​യവർ നേതൃത്വം നൽകും.