
പറവൂർ: മാലിന്യ നിർമാർജ്ജനത്തിൽ കുട്ടികളുടെ പങ്കാളിത്തവും പുതുതലമുറകളിൽ മാലിന്യ നിർമാർജ്ജനത്തെ കുറിച്ച് അവബോധം വളർത്തുവാനും മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ ഹരിതസഭ സംഘടിപ്പിച്ചു. പറവൂർ ഗവ. ബോയസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഹരിതസഭ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനായി. ശ്യാമള ഗോവിന്ദൻ, വനജ ശശികുമാർ, ഇ.ജി. ശശി, ലിജി ലൈഘോഷ്, ആശ മുരളി, നിമിഷ രാജൻ, പ്രിൻസിപ്പൽ വീണ, ഹെഡ്മിസ്ട്രസ് എ.എസ്. സിനി എന്നിവർ സംസാരിച്ചു. വിവിധ സ്കൂളിൽ നിന്ന് 180 വിദ്യാർത്ഥികൾ പങ്കെടുത്തു.