കൊച്ചി: അമേരിക്കൻ മലയാളികളുടെ 'കേരള റൈറ്റേഴ്സ് ഫോറം' കൂട്ടായ്മ പുരസ്കാരദാനവും പുസ്തകപ്രകാശനവും നടന്നു. അമേരിക്കൻ മലയാളിയും സാഹിത്യകാരനുമായ അബ്ദുൾ പുന്നയൂർക്കുളത്തിന് മാത്യു നെല്ലിക്കുന്നിൽ പുരസ്കാരം സമർപ്പിച്ചു. ശരത്കാല സന്ധ്യയുടെ മണിമുഴക്കങ്ങൾ എന്ന സമാഹാരവും പ്രകാശിപ്പിച്ചു. എം. വി ജോസ് പുസ്തകം ഏറ്റുവാങ്ങി. ഹക്കീം വെളിയത്ത്, പ്രദീപ്, റഷീദ്, സജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.