പറവൂർ: സി.പി.എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മാർക്സിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ ഇന്ന് വൈകിട്ട് നാലിന് മുനമ്പം കവലയിലെ പറവൂർ വടക്കേക്കര സഹകരണ ബാങ്ക് ഹാളിൽ നടക്കും. ഡോ. കെ.എൻ. ഗണേഷ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ഡോ. പി.ജെ. വിൻസന്റ് വിഷയാവതരണം നടത്തും.