pav

കാക്കനാട്: അഖില കേരള ശ്രീ അയ്യപ്പ സേവാസംഘം 15 -ാമാത് അന്നദാന പവലിയൻ കാക്കനാട് മാവേലിപുരത്ത് ആരംഭിച്ചു. റിട്ട.ജെസ്റ്റിസ് ഡോ.കെ. നാരായണക്കുറുപ്പ് അന്നദാന പവലിയൻ ഉദ്ഘാടനം ചെയ്തു. സംഭാവന കൂപ്പൺ വിതരണോഘാടനം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ രാധാമണി പിള്ള നിർവ്വഹിച്ചു. അഖിലകേരള ശ്രീ അയ്യപ്പ സേവാസംഘം പ്രസിഡന്റ് നിർമ്മൽ ആനന്ദ് അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഷാനാ അബ്ദു, കൗൺസിലർമാരായ സി.സി വിജു, റാഷിദ് ഉള്ളം പള്ളി,തൃക്കാക്കര ഡവലപ്പ്മെന്റ് ഫോറം ജനറൽ കൺവീനർ എം.എസ് അനിൽകുമാർ, അഖിലകേരള ശ്രീ അയ്യപ്പ സേവാസംഘം ജനറൽ സെക്രട്ടറി കേശവ് തമ്പി തുടങ്ങിയവർ സംസാരിച്ചു.