പറവൂർ: തൊഴിലുറപ്പ് പദ്ധതിയെ കൈവിടുന്ന കേന്ദ്ര നിലപാടിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പ്രചാരണജാഥ നടത്തി. കെ.എസ്. സനീഷ് ക്യാപ്റ്റനായുള്ള ജാഥ രണ്ട് ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം വാണിയക്കാട് പന്നക്കാടിൽ സമാപിച്ചു.