തൃപ്പൂണിത്തുറ: ഭാരതീയ ആയുർവേദ ചികിത്സയുടെ ജീവനാഡിയായ ഔഷധ സസ്യകൃഷിയുടെ പ്രോത്സാഹനവും വ്യാപനവും ലക്ഷ്യമാക്കി പടിക്കൽകാവ് ദേവീക്ഷേത്രത്തിന് സമീപം വടക്കേടത്ത് മനയിൽ വി.വി. കൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള 3 ഏക്കർ ഭൂമിയിൽ ഔഷധകൃഷിയ്ക്ക് നാളെ രാവിലെ 10 ന് തുടക്കമിടും. ഉദയംപേരൂർ ഗ്രാമപഞ്ചായത്തും അംബുജ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഇ.വൈ.ജി.ഡി.എസ്, വിശ്വശാന്തി ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. പി.പി. ദിലീപ്‌കുമാർ വിഷയാവതരണം നടത്തും. തുടർന്ന് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, മിനി സാബു, കൃഷി ഓഫീസർ സിനു ജോസഫ്, ബാലനാരായണൻ, കെ.സി. കുഞ്ഞുമോൻ എന്നിവർ ഓരോ ഔഷധത്തൈ നടും.