dysp
കുറ്റാന്വേഷണ മികവിനുള്ള അനുമോദനപത്രം ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സമ്മാനിക്കുന്നു

ആലുവ: അന്വേഷണ മികവിന് റൂറൽ ജില്ലയിലെ 10 പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനപത്രം. ടി.ആർ. രാജേഷ് (ഡിവൈ.എസ്.പി ആലുവ), ഡി.എസ്. ഇന്ദ്രരാജ് (ഇൻസ്‌പെക്ടർ പിറവം), എ.എൽ. അഭിലാഷ് (ഇൻസ്‌പെക്ടർ തടിയിട്ടപറമ്പ്), സാബുജി എം.എ.എസ് (ഇൻസ്‌പെക്ടർ നെടുമ്പാശേരി), ആർ.വി. അരുൺകുമാർ (ഇൻസ്‌പെക്ടർ അങ്കമാലി), പി.എ. ഫൈസൽ (ഇൻസ്‌പെക്ടർ കുട്ടമ്പുഴ), പി.എ. സിബി (എസ്.ഐ കുട്ടമ്പുഴ), എം.കെ. ഷിയാസ് (സീനിയർ സി.പി.ഒ), സഞ്ജു ജോസ് (സി.പി.ഒ കുറുപ്പംപടി), ടി.എം. ഷഫീഖ് (സി.പി.ഒ കുറുപ്പംപടി) എന്നിവരാണ് അവാർഡിന് അർഹരായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അനുമോദനപത്രം വിതരണം ചെയ്തു.