കാക്കനാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനം തുടങ്ങി. കേരള പ്രിന്റ് ആൻഡ് പായ്ക്ക് 2024 പ്രദർശനം കിൻഫ്ര രാജ്യാന്തര എക്‌സിബിഷൻ സെന്ററിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് വൈ. വിജയൻ അദ്ധ്യക്ഷനായി. തൃക്കാക്കര നഗരസഭാദ്ധ്യക്ഷ രാധാമണി പിള്ള, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, അസോസിയേഷൻ ഭാരവാഹികളായ ആർ. സുരേഷ്, പി.എ. അഗസ്‌റ്റിൻ, പി.എം. ഹസൈനാർ, പി. അശോക് കുമാർ, രാജീവ് ഉപ്പത്ത്, പി.കെ. സുരേന്ദ്രൻ, അജിത് സൈമൺ, ബിനു പോൾ, സാനു പി. ചെല്ലപ്പൻ, ബി.പി. മിശ്ര എന്നിവർ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.