ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശമുളള റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചുപൂട്ടിയ ശേഷം പണിപൂർത്തിയാക്കി തുറന്നുകൊടുക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഐ.എൻ.ടി.യു.സി നേതാവും റെയിൽവേ ഡിവിഷണൽ അഡ്വൈസറി ബോർഡ് അംഗവുമായ വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, കെ.കെ. ജമാൽ, കെ.എം. ഷംസുദ്ദീൻ, ജോസി പി. ആൻഡ്രൂസ്, രാജു കുമ്പളൻ, ആനന്ദ് ജോർജ്, ഫാസിൽ ഹുസൈൻ, പി.എം. മൂസക്കുട്ടി, ആർ. രഹൻരാജ്, ജി. മാധവൻകുട്ടി, നസീർ ചൂർണിക്കര എന്നിവർ സംസാരിച്ചു.