കോലഞ്ചേരി: വധശ്രമക്കേസിലെ പ്രതിയെ കാപ്പചുമത്തി നാടുകടത്തി. തിരുവാണിയൂർ വെങ്കിട തെക്കേൽ അഭിജിത്തിനെയാണ് (28) ഒരു വർഷത്തേക്ക് നാടുകടത്തിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസാണ് ഉത്തരവിട്ടത്.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, ഭവനഭേദനം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ദേഹോപദ്റവം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി പട്ടികവർഗക്കാർ ക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മേയിൽ പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും മറ്റൊരു കവർച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് നടപടി.