
ആലുവ: ബാലവകാശ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) സംസ്ഥാന കമ്മിറ്റി ഇന്ന് ആലുവ ഐ.എം.എ ഹാളിൽ സംഘടിപ്പിക്കുന്ന ബാലാവകാശ സമ്മേളനം റൂറൽ എസ്.പി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് അദ്ധ്യക്ഷനാവും. 'ബാലാവകാശങ്ങളും സമൂഹിക പ്രതിബദ്ധതയും' എന്ന വിഷയം ഡോ. പി. അശോക് കുമാർ അവതരിപ്പിക്കും. സീനിയർ സബ് ജഡ്‌ജ് രജിത, സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം കെ.കെ. ഷാജു എന്നിവർ സംസാരിക്കും. ഡോ. എ.കെ. റഫീക്ക്, ഡോ. പി. അശോക് കുമാർ, ഡോ. എം.എ. സജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.