പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷയായി. പെരുമ്പാവൂർ ജയ്ഭാരത് കോളേജ് അദ്ധ്യാപകൻ ടി.എഫ്. ബിജോ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, മെമ്പർമാരായ മിനി ജോയി, ലിജു അനസ്, കുര്യൻ പോൾ, ഫെബിൻ കുര്യാക്കോസ്, പഞ്ചായത്ത് സെക്രട്ടറി ബി. സുധീർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ആർ. അനീഷ് എന്നിവർ സംസാരിച്ചു.