കുമ്പളം: സാംസ്കാരികവേദി കുമ്പളം, കെയർ ആൻഡ് സർവീസ് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഒബ്റോൺ ഫർണിച്ചർ കരോക്കെ ഗാനമത്സരം ഇന്ന് കുമ്പളം എസ്.സി കമ്മ്യൂണിറ്റി ഹാളിൽ നടത്തും. ഉച്ചയ്ക്ക് 2.30ന് ഗായകൻ സാബു കലാഭവൻ ഉദ്ഘാടനം ചെയ്യും. സമ്മാനങ്ങൾ മണിരത്‌ന ഗ്രൂപ്പ് സി.എം.ഡി മണികണ്ഠൻ സൂര്യ വെങ്കിട്ട വിതരണം ചെയ്യും.