പെരുമ്പാവൂർ: നഗരത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് അടിയന്തര പരിഹാരങ്ങൾ ഉണ്ടാകണമെന്ന് പെരുമ്പാവൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ശബരിമല മണ്ഡലക്കാലം ആരംഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ അനേകായിരം ചെറുതും വലുതുമായ വാഹനങ്ങൾ പെരുമ്പാവൂർ നഗരത്തിൽ കൂടിയാണ് കടന്നുപോകുന്നത്. തീർത്ഥാടകർക്ക് ബുദ്ധിമുട്ട് വരാതെയും ജനങ്ങൾക്ക് നഗരത്തിൽ പ്രവേശിച്ച് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ അടക്കം വിവിധ ഇടങ്ങളിലേക്ക് എത്തിച്ചേരുവാനും വേണ്ട ശ്വാശ്വത പരിഹാര നടപടികൾ ഉണ്ടാക്കുവാൻ ഗതാഗത ക്രമീകരണങ്ങൾ നടപ്പാക്കണമെന്നും ഭാരവാഹികളായ എൻ. രാമചന്ദ്രൻ, സി.കെ. അബ്ദുള്ള, ജോൺ ടി. ബേബി, ടി.എം. സാദിക് അലി എന്നിവർ ആവശ്യപ്പെട്ടു.