
പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ 72 ശാഖകളിലെ ഭാരവാഹികളുടെ നേതൃസംഗമം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റിഅംഗങ്ങളായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, വി.പി. ഷാജി, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ് തുടങ്ങിയവർ സംസാരിച്ചു. ഗുരുദേവ ദർശനങ്ങൾ എല്ലാവരിലുമെത്തിക്കാൻ ശ്രീനാരായണ ദർശനോത്സവം യൂണിയനിലെ ഏഴ് മേഖലകളിലും അതിനുശേഷം യൂണിയൻതലത്തിലും നടത്തുവാനും സർവമത സമ്മേളനത്തിന്റെ നൂറാംവാർഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ മതവിഭാഗങ്ങളിലെ ആചാര്യന്മാരെ ഉൾപ്പെടുത്തി സർവമത സമ്മേളനം നടത്താനും തീരുമാനിച്ചു. യൂണിയന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്താനും പോഷക സംഘടനകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള നയപരിപാടികൾക്ക് നേതൃസംഗമം അംഗീകാരം നൽകി.
മനുഷ്യചങ്ങലയിൽ പറവൂരിൽ നിന്ന് 2000 പ്രവർത്തകർ
മുനമ്പത്ത് വഖഫ് ബോർഡിന്റെ കുടിയൊഴിപ്പിൽ ഭീഷണി നേരിടുന്ന കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ പറവൂർ എസ്.എൻ.ഡി.പി. യൂണിയനിൽ നിന്നും 2000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.