ആലങ്ങാട്: കരുമാലൂർ പഞ്ചായത്ത് ഓഫിസിലേക്ക് ജീവനക്കാരിയെ നിയമിക്കാനുള്ള നീക്കത്തെ പ്രതിപക്ഷ അംഗങ്ങളും 2 ഭരണപക്ഷ അംഗങ്ങളും ചേർന്നു പരാജയപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ആവശ്യമെങ്കിൽ എൻ.ആർ.ഇ.ജി ഓഫിസ് വർക്കിന് ഒരു ജീവനക്കാരിയെ നിയമിക്കാം എന്ന മാനദണ്ഡം ഉപയോഗിച്ചാണ് സ്ഥാനം ഒഴിയുന്നതിനു മുമ്പായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നിയമിക്കാനുള്ള നീക്കം നടത്തിയതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ജീവനക്കാരിയെ നിയമിക്കാം എന്ന തീരുമാനത്തിന് അനുകൂലമായി 7 ഭരണകക്ഷി അംഗങ്ങൾ വിയോജനം രേഖപ്പെടുത്തി 8 യു.ഡി.എഫ് അംഗങ്ങളും, 2 എൽ.ഡി.എഫ് അംഗങ്ങളുംരംഗത്ത് വന്നു. രണ്ട് പക്ഷത്തെയും അനുകൂലിക്കാതെ സ്ഥിരംസമിതി അദ്ധ്യക്ഷൻ മുഹമ്മദ് മെഹജൂബും, ബി.ജെ.പി അംഗം കെ.എസ്.മോഹൻ കുമാറും വിട്ടുനിന്നു.