
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നടത്തിയ ഓണ സമ്മാന പദ്ധതിയിലെ 10000 വിജയികളെ തിരഞ്ഞെടുത്തു. ഹാഷിംഗ് എൻകോഡിംഗ് സാങ്കേതിക പ്ലാറ്റ്ഫോമിലൂടെയാണ് ഇടപ്പള്ളി ഷോറൂമിൽ നടന്ന നറുക്കെടുപ്പിൽ വിജയികളെ തിരഞ്ഞെടുത്തത്. നഗരസഭ കൗൺസിലർ സഹന സാംജിയും കസ്റ്റമർ ദമ്പതികളായ കരീമും റുക്കീയയും ചേർന്നാണ് നറുക്കെടുപ്പ് നിർവഹിച്ചത്. ഗൃഹോപകരണങ്ങളും, ഗിഫ്റ്റ് വൗച്ചറുകളും വിജയികൾക്ക് സമ്മാനമായി ലഭിക്കും. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ സമ്മാന പദ്ധതിയായ വണ്ടേഴ്സ് ഒഫ് വിന്റർ വൗ സെയിൽ സ്കീമിന്റെ വിപണനോദ്‌ഘാടനവും ഇതോടൊപ്പം നടന്നു. ബമ്പർ സമ്മാനമായി ഇലക്ട്രിക് കാറാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ, ഡയറക്ടർമാരായ കിരൺ വർഗീസ്, മരിയ പോൾ, അജോ തോമസ്, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഡോക്ടർ ബോബി പാനികുളം, മുൻ കൗൺസിലർ മാർട്ടിൻ തായങ്കരി തുടങ്ങിയവർ പങ്കെടുത്തു. വിജയികളുടെ വിവരങ്ങൾ പിട്ടാപ്പിള്ളിൽഏജൻസീസിന്റെ വെബ്സൈറ്റിലുണ്ട്. 35 വർഷമായി പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന് 81 ഷോറൂമുകളാണ് കേരളത്തിലുള്ളത്.
Photo Caption