
കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ യു.എ.ഇയിലെ ബിഗ് ഓഫറായ ലാൻഡ് ക്രൂയിസർ ലക്ഷ്വറി കാർ സമ്മാന സ്കീമിലെ വിജയിയെ തെരഞ്ഞെടുത്തു. യു.എ.ഇയിലെ അൽ ഖിസൈസ് ഷോറൂമായ മുക്താദിർ ട്രേഡിംഗ് കമ്പനിയിൽ നടന്ന ചടങ്ങിൽ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, യു.എ.ഇയിലെ ടൂറിസം വകുപ്പ് മുൻ എക്സിക്യുട്ടീവ് ഡയറക്‌ടറായ ഇബ്രാഹിം യാഖൂത്, അഹമ്മദ് കബീർ ബാഖവി, ആർ.ഇ.ആർ.എ ഡെപ്യൂട്ടി സി.ഇ.ഒ യൂസിഫ് അൽ ഹാഷ്മി എന്നിവർ പങ്കെടുത്തു. നറുക്കെടുപ്പിൽ വിജയിയായ സലിം ചാലുള്ളയ്ക്ക് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ഇബ്രാഹിം യാഖൂതും ചേർന്ന് താക്കോൽ കൈമാറി. ലക്ഷ്വറി ലാൻഡ് ക്രൂയിസർ ബിഗ് ഓഫർ സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടന്നു.
ദുബായിലെയും കേരളത്തിലെയും അൽ മുക്താദിർ ഗ്രൂപ്പിന്റെ ഷോറൂമുകളിൽ വരും ദിവസങ്ങളിൽ സ്വർണത്തിന് പരമാവധി വില കുറച്ച് നൽകുമെന്നും എല്ലാ ഉപഭോക്താക്കളും അവസരം ഉപയോഗപ്പെടുത്തണമെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആന്റിക്, ചെട്ടിനാട്, നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങി എല്ലാ ആഭരണങ്ങളുടെയും ഏറ്റവും വലിയ ശേഖരവും അൽ മുക്താദിറിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഭരണങ്ങൾക്കും അൽ മുക്താദിർ ഗ്രൂപ്പിന്റെ ഷോറൂമുകളിൽ നവംബർ 30 വരെ പണിക്കൂലി ഒഴിവാക്കും.