
കാക്കനാട്: എസ്.ടി.യു. മധ്യമേഖലാ നേതൃത്വ സംഗമം കളമശേരി സീപാർക്ക് ഓഡിറ്റോറിയത്തിൽ എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് കരീം പാടത്തിക്കര അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ്, ടി.എസ്.അബൂബക്കർ, സി.അബ്ദുൽ നാസർ, പി.എ.ഷാഹുൽ ഹമീദ്, വി.പി.മൻസൂർ അലി, പി.എ.അബ്ദുൽ സലാം, കെ.കെ.ഇസ്മയിൽ,അസീസ് കുമാരനല്ലൂർ തുടങ്ങിയവർ സംസാരിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഭാരവാഹികളും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്തു.