renjith

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗികപീഡന കേസുകൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേകസംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചു. ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്ന ബംഗാളി നടിയുടെ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ സമർപ്പിച്ച നൂറിലധികം പേജുകളുള്ള കുറ്റപത്രത്തിൽ 35 സാക്ഷിമൊഴികളും തെളിവുകളുടെ വിവരങ്ങളുമാണുള്ളത്.