vvb

ആലുവ: വിദ്യാധിരാജാ വിദ്യാഭവൻ ഹയർസെക്കൻഡറി സ്‌കൂളിൽ എഫ്.എം റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.

ആദ്യ സംപ്രേക്ഷണത്തിൽ സ്‌കൂൾ റേഡിയോ ജോക്കികളായ അക്ഷിത, റിച്ചാർഡ്, അഭയ്കൃഷ്ണ, വേദ എന്നിവർ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

ദിവസവും ഇന്റർവെൽ സമയത്ത് എല്ലാ കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി, എൽ.പി, കെ.ജി വിഭാഗങ്ങളിലെ കുട്ടികൾ മാറി മാറി വൈവിദ്ധ്യമാർന്ന റേഡിയോ പരിപാടികൾ അവതരിപ്പിക്കും.

റേഡിയോ ജോക്കി ആരതി ബിജു റേഡിയോ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. റേഡിയോ പ്രോഗ്രാമുകൾ ഏറ്റവും രസകരമായി എങ്ങനെ അവതരിപ്പിക്കാമെന്ന് കുട്ടികൾക്ക് ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ആർ. ഗോപി, വൈസ് പ്രിൻസിപ്പൽ ടി.ജി. പാർവ്വതി, അക്കാഡമിക്ക് കോ-ഓർഡിനേറ്റർ ഉമാദേവി രജേന്ദ്രൻ എന്നിവർ സംസാരിച്ചു.