
തൃപ്പൂണിത്തുറ: സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവവും ചരിത്രചിത്ര പ്രദർശനവും എരൂർ ആസാദ് പാർക്കിൽ ആരംഭിച്ചു. കേരള കലാമണ്ഡലം കൽപ്പിത സർവകലശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി പി. വാസുദേവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.പി. ഉദയൻ, എസ്. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്രോത്സവം നവംമ്പർ 20 വരെ വൈകിട്ട് 6.30 ന് നടക്കും. 18 ന് ചിൽഡ്രൻ ഓഫ് ഗാസ, 19 ന് സർദാർ ഉധം, 20 ന് മീനമാസത്തിലെ സൂര്യൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.