ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റിന്റെയും അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ കുന്നത്തേരി കവല മുതൽ ആശുപത്രി കവല വരെ വൃശ്ചിക സന്ധ്യയിൽ അയ്യപ്പ ജ്യോതി തീർത്തു. ശബരിമല ശ്രീ കോവിലിൽ നിന്ന് പകർന്നു നൽകിയ ജ്യോതി ക്ഷേത്രത്തിൽ എത്തിച്ചു. ഇതിൽ നിന്ന് പകർന്ന ദീപമാണ് അയ്യപ്പ ജ്യോതികളിലേയ്ക്ക് പകർന്നത്. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി വൃശ്ചികമാസ പൂജകൾ തുടങ്ങി. ദീപാരാധനയ്ക്ക് ശേഷം ചിന്ത്, അന്നദാനം എന്നിവ നടന്നു. എ.കെ. ഷാജി, എൻ.ബി. സുധീർ, സി.വി. ബിജു എന്നിവർ നേതൃത്വം നൽകി. ഡിസംബർ 7 മുതൽ 14 വരെ കുന്നത്തേരി ദേശവിളക്ക് മഹോത്സവം നടക്കും.