ഇടക്കൊച്ചി: അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ താടിയെല്ല് തകർന്ന് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ. ഇടക്കൊച്ചി പൂവഞ്ചൻതറ വീട്ടിൽ പി.വി.വിനോദാണ് (38) ഗുരുതര പരിക്കോടെ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച 8.30 ഓടെ തോപ്പുംപടി കൊച്ചുപള്ളി റോഡിൽ വച്ചാണ് സംഭവം. ആക്രമണത്തിൽ യുവാവിന്റെ താടിയെല്ലിനും നെറ്റിയിലും കണ്ണുകൾക്കും ഗുരുതര പരിക്കുണ്ട്. ഇരുകണ്ണുകൾക്കും പരിക്കേറ്റതിനാൽ തുന്നലിട്ടിട്ടുണ്ട്. ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ട്.

പൊലീസെത്തിയാണ് കരുവേലിപ്പടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്തിട്ടുണ്ട്. കേസിൽ മട്ടാഞ്ചേരി അസി.കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.