indhu-raj

വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ കുടുങ്ങി കിടന്നിരുന്ന ആഫ്രിക്കൻ പായൽ മാറ്റുന്നതിനിടെ മത്സ്യത്തൊഴിലാളി കായലിൽ മുങ്ങി മരിച്ചു. ചെറായി ബീച്ച് ചങ്കരാടിത്തറ ധർമ്മജന്റെ മകൻ ഇന്ദുരാജ് ( 44 )ആണ് ഇന്നലെ ചെറായി രക്തേശ്വരിബീച്ച് റോഡിലെ കലുങ്കിനടിയിൽപ്പെട്ട് മരണമടഞ്ഞത്. രാവിലെ പത്തിന് മൂത്ത മകനുമൊത്ത് നീട്ടുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കലുങ്കിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ആഫ്രിക്കൻ പായൽ തള്ളി നീക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. അച്ഛൻ കായലിലേക്ക് വീഴുന്നത് കണ്ടെങ്കിലും മറുഭാഗത്ത് പൊങ്ങിവരും എന്ന് പ്രതീക്ഷയിലായിരുന്നു മകൻ. പക്ഷേ കാണാതായപ്പോൾ ആളുകളെ വിളിച്ചുകൂട്ടി തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി . പിന്നീട് പൊലീസും മറ്റും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നതിനിടയിൽ കലുങ്കിന്റെ അടിത്തട്ടിൽ നിന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത് . മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ:സന്ധ്യ. മക്കൾ:ആര്യകൃഷ്ണ, ആദി കൃഷ്ണ. അമ്മ :ഇന്ദിര.