kalolsvam
മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വാളകം മാർ സ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോൾസി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. തോമസ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി ബെന്നി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ , സംഘാടകസമിതി ജനറൽ കൺവീനർ ജിനു ഏലിയാസ്, ജോയിന്റ് കൺവീനർമാരായ ജമുന പി. പ്രഭു, ബൈജു എം. വർഗീസ്, പി.ടി.എ പ്രസിഡന്റ് സി.യു. കുഞ്ഞുമോൻ, പ്രോഗ്രാം കൺവീനർ ജിജു കെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിൽസെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മൂവാറ്റുപുഴ നിർമല എച്ച്.എസ് റണ്ണറപ്പായി. യു.പി.വിഭാഗത്തിൽ സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ആരക്കഴ സെന്റ് ജോസഫ് എച്ച്.എസും ഒന്നാമതെത്തി. മൂവാറ്റുപുഴ നിർമല ഹൈസ്ക്കൂൾ റണ്ണറപ്പായി. എൽ.പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ എൽ.പി.എസും നിർമല ജൂനിയർ എൽ.പി.എസും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആരക്കുഴ സെന്റ് ജോസഫ് എൽ.പി.എസ് റണ്ണറപ്പായി.