tlc-mvpa

മൂവാറ്റുപുഴ: കേരളം മുന്നോട്ട് നാം ഒന്നാണ് എന്ന സന്ദേശം ഉയർത്തി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ മൂവാറ്രുപുഴ താലൂക്ക് കൗൺസിലിന്റെയും വാളകം പഞ്ചായത്ത് നേതൃസമിതിയുടെയും സഹകരണത്തോടെ വാളകം പബ്ലിക് ലൈബ്രറി അങ്കണത്തിൽ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു. എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗവും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. ചടങ്ങിൽ സംസ്ഥാന ഭരണഭാഷ പുരസ്കാരം നേടിയ സിന്ധു ഉല്ലാസിനെ ആദരിച്ചു. സംഘാടകസമിതി കൺവീനർ കെ.കെ. മാത്തുകുട്ടി, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, സംഘാടകസമിതി ചെയർമാൻ എം.എ. എൽദോസ്, പഞ്ചായത്ത്മെമ്പർ പി.പി. മത്തായി, എൻ. ജയൻ, എം.കെ. സന്തോഷ് , പി.ഇ. രാജു,പി.കെ. അവറാച്ചൻ എന്നിവർ സംസാരിച്ചു. കണ്ണൻ ഉണ്ണി ഇരിങ്ങോൾ അവതരിപ്പിച്ച ഓട്ടംതുള്ളലും, സുകുമാരൻ രാമമംഗലം അവതരിപ്പിച്ച എകപാത്രനാടകവും അവതരിപ്പിച്ചു.